mar

പത്തനാപുരം: ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവനിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സംഗമം മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാ അദ്ധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു.

ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രൻ, നടൻ ടി.പി. മാധവൻ, ഫാ. ജോൺ വൈപ്പിൽ, ബി. മുഹമ്മദ് ഷെമീർ, വിൻസെന്റ് ഡാനിയേൽ എന്നിവർ സംസാരിച്ചു.