blood-camp
മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുമ്പന്ധിച്ച് കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നടന്ന രക്തദാന ക്യാമ്പ് വിദ്യാഭ്യാസ,​ കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സവിത ദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മഹാത്മാഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോടനുമ്പന്ധിച്ച് കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിലെ എസ്.പി.സി, എൻ.സി.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സ്ക്കൂൾ കാമ്പസിൽ കൊല്ലം ഐ.എം.എ.യുടെ സഹകരണത്തോടെ നടന്നു.

വിദ്യാഭ്യാസ,​ കായിക കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സവിത ദേവി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.പി.സി കൊല്ലം ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ പി. അനിൽകുമാർ, പ്രിൻസിപ്പൽ ജി. ഫ്രാൻസിസ്, ഹെഡ്മാസ്റ്റർ എ.റോയ്സ്റ്റൺ, ഡോ.അനിത ബാലകൃഷ്ണൻ (ഐ.എം.എ ) പി.ടി. എ. പ്രസിഡന്റ് കെ.ബി. സന്തോഷ്, എസ്.പി.സി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ പ്രവീൺ ജോസഫ്, എൻ. സി.സി കേയർ ടേക്കർമാരായ ഷിബു ജർമ്മൻ, സിമി ഗോമസ്, ഡെപ്യൂട്ടി എച്ച്.എം. ഷേർളി മാനുവൽ എന്നിവർ സംസാരിച്ചു.