bdjs

കൊല്ലം: കൊവിഡ് പ്രതിസന്ധികൾ കണക്കിലെടുക്കാതെ ധനകാര്യസ്ഥാപനങ്ങളും റവന്യൂവകുപ്പും നടത്തുന്ന ജപ്തി നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സാധരണക്കാരുടെ വായ്പാ തിരിച്ചടവിന് കൂടുതൽ സമയം അനുവദിച്ചും മൊറട്ടോറിയം പ്രഖ്യാപിച്ചും സർക്കാർ ഇടപെടൽ കാര്യക്ഷമമാക്കണം. മനുഷ്യത്വ രഹിതമായ ജപ്തി നടപടികളിൽ നിന്ന് ബാങ്കുകളും റവന്യൂവകുപ്പും അടിയന്തരമായി പിന്മാറാൻ തയ്യാറായില്ലെങ്കിൽ ജപ്തി നടപടികളിലുൾപ്പെട്ടവരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വനജ വിദ്യാധരൻ അറിയിച്ചു.