 
കരുനാഗപ്പള്ളി: ഗാന്ധി രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് എ.ഐ.വൈ.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് അസംബ്ലി സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയുടെ ഫേസ് ബുക്ക് പേജിലൂടെ വെർച്വലായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം.കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. കമ്മിറ്റി അംഗം അനന്തു.എസ് പോച്ചയിൽ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി മഹേഷ് ജയരാജ്, എ.ഐ.വൈ.എഫ് ജില്ലാ ജോ. സെക്രട്ടറി ആർ. ശരവണൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോ. സെക്രട്ടറി യു. കണ്ണൻ, നിധിൻ രാജ് എന്നിവർ സംസാരിച്ചു.
വൈസ് മെൻ ക്ലബ്
ഇന്റർ നാഷണൽ വൈസ് മെൻ യു.എ.ഇ, അജ്മാൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധി രക്തസാക്ഷി ദിനം വിശ്വശാന്തി ദിനമായി ഓൺലൈനായി ആചരിച്ചു. കേരളത്തിലും വിദേശത്തുമുള്ള പ്രമുഖർ പങ്കെടുത്തു.
തിരുവനന്തപുരത്തെ വിനോഭാ നികേതൻ സെന്റർ കേന്ദ്രീകരിച്ച് സാമൂഹ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു. ആചാര്യ വിനോദാവേ ഫൗണ്ടേഷൻ പ്രസിഡന്റ് പരിവ്രാജിക എ.കെ.രാജമ്മ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് മെൻസ് ക്ലബ് ഓഫ് അജ്മാൻ പ്രസിഡന്റ് ഇടിക്കുള അദ്ധ്യക്ഷനായി. ആചാര്യ ഡോ. സച്ചിതാനന്ദ ഭാരതി, വൈസ് മെൻസ് മിഡിലീസ്റ്റ് റീജിയണൽ ഡയറക്ടർ ജോബി ജോഷ്വാ, ഡോ. സുമാ സിറിയക്, ഡോ. ബാലശങ്കർ, ഡോ. ഉമ്മൻ.വി. ഉമ്മൻ, സുജ ഷാജി, എ.വി. ബൈജു, ഡി.ആർ. ഷാജി, അഷ്റഫ്, ജഗദീശൻ കളത്തിൽ, മുനമ്പത്ത് ഷിഹാബ്, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു.