bjp

ഓച്ചിറ: വലിയകുളങ്ങരയിൽ വ്യാപകമായി ബി.ജെ.പിയുടെ ഫ്ലക്സ് ബോർഡുകളും കൊടിമരങ്ങളും കൊടിതോരണങ്ങളും നശിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഓച്ചിറ പള്ളിമുക്കിന് പടിഞ്ഞാറ് വലിയകുളങ്ങര ഏരിയായിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടിയത്.

പ്രദേശത്ത് രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം വർദ്ധിച്ചതിനാൽ പൊതുജനങ്ങൾക്ക് വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ബി.ജെ.പി ഓച്ചിറ മണ്ഡലം പ്രസിഡന്റ്‌ ശരത്ത് കുമാർ പറഞ്ഞു. പ്രദേശത്തെ നിരവധിപേർ കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിൽ പ്രകോപിതരായാണ് ആക്രമണം നടത്തുന്നതെന്ന് ബി.ജെ.പി ഓച്ചിറ പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ബിനു പറഞ്ഞു. സംഭവത്തിൽ ബി.ജെ.പി ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.