
കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ പരിധിയിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്കിൽ ആറുമാസ കോഴ്സുകളായ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കമ്പ്യൂട്ടർ നെറ്റ് വർക്ക് അഡ്മിനിസ്ട്രേഷൻ (സി.എൻ.എ), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡിസിഎ), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സി.സി.എൽ.ഐ.എസ്.സി) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സി.എൻ.എയ്ക്ക് സി.ഒ ആൻഡ് പി.എ പാസ്, കമ്പ്യൂട്ടർ / ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ വിഷയത്തിൽ ബിടെക്/ ത്രിവത്സര ഡിപ്ലോമ പാസ് / കോഴ്സ് പൂർത്തിയാക്കിയവരും ഡി.സി.എയ്ക്ക് പ്ലസ് ടുവും, സി.സി.എൽ.ഐ.എസ്.സിയ്ക്ക് പത്താം ക്ളാസുമാണ് യോഗ്യത. ഫോൺ: 04762623597, 9447488348.