photo
എസ്.എൻ.ഡി.പി യോഗം 453-ാം നമ്പർ ഏരൂർ ശാഖായോഗം വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: എസ്.എൻ.ഡി.പി യോഗം 453-ാം നമ്പർ ഏരൂർ ശാഖായോഗം വാർഷിക പൊതുയോഗം പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. ബോർഡ് മെമ്പർ ജി. ബൈജു, കൗൺസിലർ എസ്. സദാനന്ദൻ, ഏരൂർ സുഭാഷ്, മീര അജി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അപ്പുക്കുട്ടൻ (പ്രസിഡന്റ്), ഉല്പലേഷൻ (വൈസ് പ്രസിഡന്റ്), ബിനു (സെക്രട്ടറി), ഏരൂർ സുഭാഷ് (യൂണിയൻ കമ്മിറ്റി അംഗം എന്നിവരെ തിരഞ്ഞെടുത്തു.