 
ആയൂർ: ചടയമംഗലം ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ടം പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് ജെ.വി. ബിന്ദു പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഹരി.വി. നായർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുരാജ്, പഞ്ചായത്ത് അംഗം റീജ ഷെഫീഖ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.