1

നഷ്ടപ്പെട്ടത് അഞ്ച് ജീവനുകൾ


തൃശൂർ: പുതുവർഷത്തലേന്നും പുതുവർഷപ്പുലരിയിലും ജില്ലയ്ക്ക് നടക്കുന്ന വാർത്തകൾ. പുതുവർഷ ആഘോഷത്തിലേക്ക് നാട് ആഘോഷപൂർവ്വം കടക്കാനിക്കെ പീച്ചി കണാറയിൽ കുടുംബത്തോടൊപ്പം ഒരപ്പൻകുന്നിൽ വെള്ളച്ചാട്ടം കാണാനെത്തിയവരിൽ രണ്ട് വിദ്യാർത്ഥികൾ വെള്ളക്കെട്ടിൽ വീണ് പ്ലസ് വൺ വിദ്യാർത്ഥി മരിക്കുകയും ഒരു കുട്ടി അത്ഭുതകരമായ രക്ഷപ്പെട്ട സംഭവവും അരങ്ങേറി.

ഒല്ലൂക്കര പിതൃക്കോവിൽ നഗറിൽ പൊറത്തൂർ പള്ളിക്കുന്നത്ത് ഡോ. ഷൈജുവിന്റെ മകൾ ഡാരിഷ് മരിയ (16) ആണ് മരിച്ചത്. പുതുവർഷപ്പുലരിയിൽ ഇന്നലെ രാവിലെ വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചുപേർക്ക് ജീവൻ നഷ്ടപ്പെട്ടു. പെരിഞ്ഞനത്ത് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ദേശീയ പാതയിൽ രണ്ട് യുവാക്കളാണ് അപകടത്തിൽ മരിച്ചത്.

പിക്ക് അപ് വാനും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികരായ മതിലകം ഒന്നാം കല്ല് സ്വദേശി എള്ളുംപറമ്പിൽ അഷറഫിന്റെ മകൻ അൻസിൽ(22), കയ്പമംഗലം കാക്കാത്തിരുത്തി കാരയിൽ ഗോപിനാഥന്റെ മകൻ രാഹുൽ (25) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്കിൽ എതിരെവന്ന പിക്ക് അപ് വാൻ ഇടിക്കുകയായിരുന്നു. അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. ഇതിന്റെ ആഘാതത്തിനിടെയാണ് ചേർപ്പ് ആറാട്ടുപുഴയിൽ ദമ്പതികളുടെ ആത്മഹത്യ വീണ്ടും നടക്കം ഉയർത്തിയത്.
ആറാട്ടുപുഴ പട്ടം പള്ളത്ത് വീടിനകത്ത് ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ആറാട്ടുപുഴ ചേരിപറമ്പിൽ അർജ്ജുനൻ മകൻ ശിവദാസൻ (ശിവൻ- 55), ഭാര്യ സുധ (45) എന്നിവരെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശിവദാസൻ വീടിന്റെ മുൻഭാഗത്ത് തൂങ്ങിമരിച്ച നിലയിലും ഭാര്യ സുധ വീടിനകത്ത് മുറിയിലെ കട്ടിലിൽ വിഷം കഴിച്ച് മരിച്ചനിലയിലുമായിരുന്നു. കുടുംബ വഴക്കാണ് രണ്ട് പേരുടെയും ജീവനെടുത്തതെന്നാണ് പ്രഥാമിക നിഗമനം.

ദേശീയപാത 66 ചാവക്കാട് തിരുവത്രയിൽ വാഹനാപകടത്തിൽ വയോധികനാണ് ജീവൻ നഷ്ടപ്പെട്ടത്. തിരുവത്ര അത്താണി സ്വദേശി പണ്ടാരിക്കൽ രാജൻ (72) ആണ് മരിച്ചത്. തിരുവത്ര അത്താണിയിലാണ് അപകടം. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടപ്പെരുമഴ ഇങ്ങനെ