തൃശൂർ: ഗുരുദേവ ദർശനം പാഠ്യവിഷയമാക്കുകയെന്ന ലക്ഷ്യവുമായി കൊടുങ്ങല്ലൂർ പുല്ലൂറ്റ് ഗുരുശ്രീ പബ്ളിക് സ്‌കൂൾ. ഇതിനായി ഗുരുദേവ ദർശനത്തിൽ പാണ്ഡിത്യം നേടിയവരുടെ സേവനം പ്രയോജനപ്പെടുത്താൻ സ്‌കൂൾ മാനേജ്‌മെന്റ് തീരുമാനിച്ചു. പരിപാടിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് മാനേജ്‌മെന്റ്. പുല്ലൂറ്റ് ഗ്രാമത്തിന്റെ വിദ്യാഭ്യാസവളർച്ച ലക്ഷ്യമിട്ടും സ്‌കൂൾ തുടങ്ങി കാൽ നൂറ്റാണ്ടായത് പ്രമാണിച്ചും ഇത്തവണ സ്കൂളിലെ പ്രവേശന ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഗുരുശ്രീ സ്‌കൂളിൽ (സി.ബി.എസ്.ഇ ) 2022-23 അദ്ധ്യയന വർഷത്തിലേയ്ക്കുള്ള അഡ്മിഷനും ആരംഭിച്ചു. അഞ്ച് ഏക്കറോളം വിസ്തൃതിയുള്ള വിദ്യാലയത്തിൽ രണ്ട് ഏക്കർ കളിസ്ഥലമാണ്.
മികവ് ഇങ്ങനെ
ഓഡിയോ വിഷ്വൽ, ഓഫ് ലൈൻ, ഓൺലൈൻ, കരിയർ ഒറിയന്റേഷൻ ക്ലാസുകൾ, വിവിധ ക്ലബ് പരിപാടികൾ, പഠനത്തിൽ മികവ് പുലർത്തുന്ന സാമ്പത്തികമായി പിന്നിലുള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, ആധുനിക സ്മാർട്ട് ക്ലാസ് തുടങ്ങിയവ ഉന്നത വിജയം ഉറപ്പാക്കുന്നു. എല്ലാ സജ്ജീകരണങ്ങളും ഒരുക്കി അക്ഷീണം പ്രവർത്തിക്കുന്ന മാനേജ്‌മെന്റ് പഠനത്തിൽ പിന്നിലുള്ള കുട്ടികളെ കണ്ടെത്തി പരിഹാരമാർഗ്ഗങ്ങളും തേടുന്നു. പരിചയ സമ്പന്നരായ അദ്ധ്യാപകർ, മികവ് പുലർത്തുന്ന കെമിസ്ട്രി, ബയോളജി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ ലാബുകൾ, നല്ല പാഠം ക്യാമ്പ് ഇവ സ്‌കൂളിന്റെ മാത്രം സവിശേഷതയാണ്.
ഗുരുദേവ ദർശനങ്ങളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷനാണ് സ്‌കൂളിന് നേതൃത്വം നൽകുന്നത്. ഗുരുദേവ ദർശനത്തെ ഉൾക്കൊള്ളേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ദീപക് സത്യപാലൻ
സെക്രട്ടറി, ശ്രീനാരാണ മിഷൻ