 
തൃശൂർ: ജില്ലയിൽ 171 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 161 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,784 ആണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,50,469 ആണ്. 5,45,640 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.