കൊടുങ്ങല്ലൂർ: നെഹ്‌റു യുവകേന്ദ്ര തൃശൂരും കൊടുങ്ങല്ലൂർ താഴ്‌വാരം ആർട്‌സ് സ്‌പോർട്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ മതിലകം ബ്ലോക്കിലെ യൂത്ത് ക്ലബുകളുടെ നേതൃത്വത്തിൽ കായികേമേള നടത്തി. 100 മീറ്റർ ഓട്ടം, വടംവലി, സെവൻസ് ഫുട്‌ബാൾ, വോളിബാൾ, ഷോട്ട്പുട്ട് എന്നീ ഇനങ്ങളിൽ നടന്ന കായിക മേള എം.ഐ.ടി സ്‌കൂൾ മൈതാനിയിൽ അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ സ്മിത ആനന്ദൻ അദ്ധ്യക്ഷയായി. നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീല പണിക്കശ്ശേരി, ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പ്രദേശത്തെ ഹരിതകർമ്മ സേന പ്രവർത്തകരെ അനുമോദിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നജ്മൽ ഷക്കീർ അദ്ധ്യക്ഷനായി. കെ.കെ. വത്സമ്മ ടീച്ചർ, ഉണ്ണി പിക്കാസോ എന്നിവർ സംസാരിച്ചു.