കൊടുങ്ങല്ലൂർ: സി.ആർ. കേശവൻ വൈദ്യരുടെ ജീവചരിത്രത്തെ ആസ്പദമാക്കി ഉഷാദേവി മാരായിൽ മേത്തല രചിച്ച ശ്രീനാരായണ ഭക്തനായ കേശവൻ വൈദ്യർ എന്ന ഗ്രന്ഥം ശിവഗിരി തീർത്ഥാടനത്തിന് മുന്നോടിയായുള്ള ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ വച്ച് ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ യുക്താനന്ദയതിക്ക് നൽകി പ്രകാശനം ചെയ്തു. സ്വാമി ഋതംഭരാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. അന്തരിച്ച സാഹിത്യകാരൻ ഐ.ആർ. കൃഷ്ണൻ മേത്തലയുടെ സഹധർമ്മിണിയാണ് ഉഷാദേവി മാരായിൽ.