 കെ.കെ.ടി.എം സീഡ്‌സ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ സമാരംഭവും, കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കെ.കെ.ടി.എം സീഡ്‌സ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ സമാരംഭവും, കുടുംബ സംഗമവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.
കൊടുങ്ങല്ലൂർ: കെ.കെ.ടി.എം കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ കെ.കെ.ടി.എം സീഡ്‌സ് പുതുവത്സരത്തിലെ കാരുണ്യ പ്രവർത്തനങ്ങളുടെ സമാരംഭവും, കുടുംബ സംഗമവും സംഘടിപ്പിച്ചു. സമന്വയം 2022 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രിയിലേക്കുള്ള ഐ.സി.യു ബെഡ് കൈമാറ്റവും അദ്ദേഹം നിർവഹിച്ചു. സീഡ്‌സ് പ്രസിഡന്റ് യു.കെ. വിശ്വനാഥൻ അദ്ധ്യക്ഷനായി. നഗരസഭ കൗൺസിലർ പി.എൻ. വിനയചന്ദ്രൻ അച്ചീവ്‌മെന്റ് അവാർഡ് വിതരണവും, കെ.കെ.ടി.എം കോളേജ് പ്രിൻസിപ്പൽ ഡോ. ഇ.എ. നെസി അവയവദാന സമ്മതപത്ര സമർപ്പണവും നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സി.ഡി. ബുൾഹർ സേവനോപഹാര വിതരണം നിർവഹിച്ചു. കെ.കെ. ജോഷി, ഡോ. ഉണ്ണിക്കൃഷ്ണൻ, അഡ്വ. വി.എം. റംലത്ത്, അഡ്വ. സി. ഭാനുപ്രകാശ്, കെ.എച്ച്. ബിന്നി എന്നിവർ സംസാരിച്ചു.