mani
ചാലക്കുടി ഫെയ്‌സ് സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണം ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: കലാഭവൻ മണിയുടെ 51-ാം ജന്മദിനാഘോഷവും കലാ സാംസ്‌കാരിക സംഘടനയായ ഫെയ്‌സിന്റെ (ഫെഡറേഷൻ ഓഫ് ആർട്‌സ് ആന്റ് കൾച്ചറൽ) ഉദ്ഘാടനവും നടത്തി. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷനായി. സംഘടനയുടെ ലോഗോ പ്രകാശനം ഡോ.ആർ. എൽ. വി രാമകൃഷ്ണൻ നിർവഹിച്ചു. നഗരസഭാ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ചലച്ചിത്ര താരം ശ്രീരേഖ, നഗരസഭ കൗൺസിലർമാരായ ദീപു ദിനേശ്, തോമാസ് മാളിയേക്കൽ, ചലച്ചിത്ര സംവിധായകൻ തോമാസ് തോപ്പിൽക്കുടി, സിനാജ് കലാഭവൻ, കലാമണ്ഡലം മല്ലിക, കലാഭവൻ ജയൻ, എം.ഡി.ജെയിംസ്, ബിജു ചാലക്കുടി, ഹാപ്പി ബൈജു തുടങ്ങിയർ സംസാരിച്ചു.