
തൃശൂർ : കുട്ടികളുടെ വാക്സിനേഷൻ യജ്ഞത്തിന് ചൊവ്വാഴ്ച തുടക്കം. ഒരാഴ്ച കൊണ്ട് മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകാനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ജയന്തി പറഞ്ഞു.
നാളെ 42,000 ഡോസ് കോവാക്സിൻ ജില്ലയിലെത്തിക്കാമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചതായി അവർ പറഞ്ഞു. 1.25 ലക്ഷം കുട്ടികളാണ് 15 നും 18 നും ഇടയിൽ പ്രായമുള്ളവർ ഉള്ളത്.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂർണ്ണമായും കുട്ടികൾക്കുള്ള വാക്സിൻ നൽകാനാണ് നിലവിലെ തീരുമാനം. ഈ ദിവസങ്ങളിൽ 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഷീൽഡ് വാക്സിൻ വിതരണം നിർത്തിവെയ്ക്കാനാണ് തീരുമാനം.