കൊടുങ്ങല്ലൂർ: നഗരസഭയുടെ മാലിന്യ കൂമ്പാരത്തിൽ നിന്നും പുക ഉയരുന്നതിനെതിരെ ആക്ഷേപവുമായി പരിസരവാസികൾ. നഗരസഭയിലെ മാലിന്യങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന തെക്കെ നടയിലെ പഴയ മുൻസിപ്പാലിറ്റി ഓഫീസ് പരിസരത്ത് നിന്നും ഉയർന്ന തീയും, പുകയുമാണ് പരിസരവാസികളുടെ ആക്ഷേപത്തിനിടയാക്കിയത്. നഗരസഭ ചെയർപേഴ്‌സനെ വിവരമറിയിച്ചതിനെ തുടർന്ന് ഹെൽത്ത് ഇൻസ്‌പെക്ടറോട് സംഭവം അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. കൃഷി ഓഫീസും, എക്സൈസ് ഓഫീസും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് പകൽ സമയത്ത് തീയും പുകയും ഉയർന്നത്. എന്നാൽ മാലിന്യ കൂമ്പാരത്തിനല്ല തീയിട്ടതെന്നും, നഗരസഭയുടെ തുമ്പൂർമുഴി മോഡൽ സംസ്‌കരണ ശാലയിൽ നിന്നും സംസ്‌കരിച്ചതിന്റെ ബാക്കിയായ ഉണങ്ങിയ ഇലകളും മറ്റുമാണ് കത്തിച്ചതെന്നും നഗരസഭ ചെയർപേഴ്‌സൻ എം.യു. ഷിനിജ ടീച്ചർ പറഞ്ഞു.