crowd
ചാലക്കുടി നഗരസഭ ഒരുക്കിയ കലാഭവൻ മണി ജന്മദിനാഘോഷച്ചടങ്ങ് കാണാനെത്തിയവർ.

ചാലക്കുടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കലാഭവൻ മണിയുടെ 51-ാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. കലാഭവൻ മണി പാർക്കിൽ സംഘടിപ്പിച്ച ജന്മദിനാഘോഷവും കലാസന്ധ്യയും ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. ടി.ജെ. സനീഷ്‌കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാന അവാർഡ് ജേതാവ് ശ്രീരേഖയെ ആദരിച്ചു. മറ്റു കലാകാരന്മാരെയും പുരസ്‌കാരം നൽകി ആദരിച്ചു. ചലച്ചിത്ര താരങ്ങളായ ടിനി ടോം, വിജയകുമാർ, സിദ്ധാർത്ഥ്, നിർമ്മാതാക്കളായ ഫൈസൽ, മിൻഹാജ് തുടങ്ങിയവർ മണിയെക്കുറിച്ച് അനുസ്മരിച്ചു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ എന്നിവർ സംസാരിച്ചു.