നാഷണൽ വിശ്വകർമ്മ ഫെഡറേഷന്റെ ദേശീയ പൊതുയോഗം പി. ബാലചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: കൊവിഡിൽ തകർന്നടിഞ്ഞ വിശ്വകർമ്മജർ ഉൾപ്പെടുന്ന പരമ്പരാഗത തൊഴിൽ സംരക്ഷിക്കുന്നതിനായി സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് നാഷണൽ വിശ്വകർമ്മ ഫെഡറേഷന്റെ ദേശീയ പൊതുയോഗം ആവശ്യപ്പെട്ടു. വിശ്വകർമ്മജർ ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാലത്തിനൊത്ത് വളരണമെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത പി. ബാലചന്ദ്രൻ എം.എൽ.എ പറഞ്ഞു. യോഗത്തിൽ ദേശീയ പ്രസിഡന്റ് രവി ചേർപ്പ് അദ്ധ്യക്ഷനായി. കാലത്തിന്റെ ശക്തിയായി മാറാൻ വിശ്വകർമ്മജർ ഒന്നിക്കണമെന്ന് നവോത്ഥാന വിശ്വകർമ്മ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.രാജേന്ദ്രൻ മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. ദേശീയ ജനറൽ സെക്രട്ടറി മനോജ് വി. ആർ, സി.പി. കൃഷ്ണദാസ്, എം.ടി. അംബരീഷ്, സജിത ദേവദാസ്, പി.എൻ.രജീവ്കുമാർ എന്നിവർ സംസാരിച്ചു.
ദേശീയ പ്രസിഡന്റായി രവി ചേർപ്പിനെയും ദേശീയ ജനറൽ സെക്രട്ടറിയായി മനോജ് വി. ആറിനെയും വർക്കിംഗ് പ്രസിഡന്റായി നാരായണസ്വാമിയേയും ട്രഷററായി സജിത ദേവദാസിനെയും 27 അംഗ പാനൽ യോഗം തിരഞ്ഞെടുത്തു.