1

തൃശൂർ: അഞ്ചാമത് അന്താരാഷ്ട്ര ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ തുടങ്ങി. റവന്യൂമന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ പ്രസിഡന്റ് ചെറിയാൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി ആർ.ബിന്ദു ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നാട്ടുകലാകാര ഗവേഷകൻ സി.ആർ.രാജഗോപാലിന് അദ്ദേഹത്തിന്റെ വസതിയിൽവെച്ച് കൈമാറി. മന്ത്രി കെ.രാജൻ, പി.ബാലചന്ദ്രൻ എം.എൽ.എ എന്നിവരും സി.ആർ. രാജഗോപാലിന്റെ വസതിയിലെത്തിയിരുന്നു. ഡോ.രഞ്ജിത്ത്, വി.ജി.തമ്പി, രമേഷ് കരിന്തലക്കൂട്ടം തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഉദ്ഘാടന ചിത്രങ്ങൾ പ്രദർശിപ്പിച്ചു. രാവിലെ മുതൽ സെന്റ് തോമസ് കോളജ് മെഡ്‌ലിക്കോട്ട് ഹാൾ, സെന്റർ ഫോർ മീഡിയ സ്റ്റഡീസ് ഹാൾ,പി.ജി. സെന്റർ എന്നിവിടങ്ങളിൽ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ഞായറാഴ്ച മുതൽ തൃശൂർ പ്രസ്‌ക്ലബ് ഹാൾ, ശ്രദ്ധ ഹാൾ എന്നിവിടങ്ങളിലും പ്രദർശനം നടക്കും.