തൃശൂർ: എൻ.എസ്.എസ് താലൂക്ക് യൂണിയൻ ആഭിമുഖ്യത്തിൽ 145-ാം മന്നം ജയന്തി ദിനാചരണത്തിൽ മന്ത്രി കെ. രാജൻ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. കെ.എസ്. പിള്ള നിലവിളക്ക് കൊളുത്തി. താലൂക്ക് യൂണിയൻ സെക്രട്ടറി സി. സുരേന്ദ്രൻ, വനിതാ യൂണിയൻ പ്രസിഡന്റ് ജി. ഭവാനി അമ്മ, കെ. ഗിരിജ എന്നിവർ നേതൃത്വം നൽകി. 140 ഓളം കരയോഗങ്ങളിൽ മന്നം ജയന്തി ആഘോഷിച്ചു.
തൃശൂർ: പൂങ്കുന്നം ഈസ്റ്റ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ മന്നം ജയന്തി ഹരിനഗറിൽ ആഘോഷിച്ചു. സെക്രട്ടറി കെ. കൃഷ്ണകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി. ജവഹർദാസ്, പി. ശശിധരൻ, വി. സുരേന്ദ്രൻ, എം.ടി. ഗോപിനാഥ്, വനിതാസമാജം സെക്രട്ടറി കെ. സുമിത്ര, സരളകുമാരി, പി. അനിത എന്നിവർ പങ്കെടുത്തു.