വടക്കാഞ്ചേരി: ശ്രീനാരായണ പ്രസ്ഥാനങ്ങൾ വിദ്യാഭ്യാസ രംഗത്ത് കാഴ്‌ച വയ്ക്കുന്ന പ്രവർത്തനങ്ങൾ ഏറെ നിസ്തുലമാണെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ്. എസ്.എൻ.ഡി.പി വടക്കാഞ്ചേരി ടൗൺ ശാഖയുടെ വാർഷിക സമ്മേളനവും മൺമറഞ്ഞവർക്കായുള്ള അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ ക്ഷേമനിധിയുടെ വിതരണവും അദേഹം നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് വി.പി. അയ്യപ്പൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറിയായി ഏഴ് വർഷം പൂർത്തിയാക്കിയ സുഭാഷ് പുഴയ്ക്കലിന് കർമ്മശ്രേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. മുൻ വൈസ് പ്രസിഡന്റ് കെ.വി. മോഹൻദാസ്, മുൻ സെക്രട്ടറി ടി.ആർ. സജിത് എന്നിവർ പ്രസംഗിച്ചു.
മൈക്രോ യൂണിറ്റുകളുടെ പൊതുയോഗം പി. സരസ്വതി ടീച്ചർ ഉദ്ഘാടനം ചെയ്തു. വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി പി.കെ. ശോഭ എന്നിവർ പ്രസംഗിച്ചു.