ചേലക്കര: എളനാട് കുന്നുംപുറം മോർ ഇഗ്‌നാത്തിയോസ് ഏലിയാസ് സിംഹാസന പള്ളിപ്പെരുന്നാളിന് കൊടിയേറി. ജനുവരി 7, 8 തീയതികളിലാണ് പെരുന്നാൾ ആഘോഷം. വെള്ളിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരവും തുടർന്ന് 8.30ന് വിശുദ്ധ കുർബാനയും വൈകിട്ട് ഏഴിന് സന്ധ്യാനമസ്‌കാരവും, കിഴക്കെ കുരിശിലേക്ക് പ്രദക്ഷിണവും നേർച്ചയും ഉണ്ടായിരിക്കും.

പ്രധാന പെരുന്നാൾ ദിവസമായ എട്ടിന് രാവിലെ 7.45ന് പ്രഭാത നമസ്‌കാരവും തുടർന്ന് യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ ക്ലിമ്മീസിന്റെ പ്രധാന കാർമ്മികത്വത്തിൽ 8.45ന് വിശുദ്ധ അഞ്ചിന്മേൽ കുർബാനയും പ്രസംഗവും, കിഴക്കെ കുരിശിലേക്ക് റാസയും തുടർന്ന് ആശീർവാദവും നേർച്ചസദ്യയും ഉണ്ടായിരിക്കും.

പെരുന്നാൾ ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. ജയ്‌സൺ കെ. ജോൺ, ട്രസ്റ്റി ബേസിൽ ജോസഫ്, സെക്രട്ടറി വർഗീസ് കണ്ടംകുളങ്ങര മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.