വടക്കാഞ്ചേരി: രാമായണവും മഹാഭാരതവും മനുഷ്യ ചരിതങ്ങളാണെന്ന് സ്വാമി ഭൂമാനന്ദ തീർത്ഥ. പാർളിക്കാട് ഭാഗവത സത്രവേദിയായ സഭാനികേതനിൽ സത്രത്തിന്റെ സമാപന ദിവസമായ ഇന്നലെ ഭാഗവത പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മഹാഭാരതം രചിച്ചിട്ടും വ്യാസന് തൃപ്തി വരാതെ വിഷമിച്ചിരിക്കുമ്പോൾ നാരദന്റെ വാക്കുകൾ സ്വീകരിച്ചാണ് ഭാഗവതം രചിച്ചത്. മഹാഭാരതത്തിലെ കൃഷ്ണനെ തന്നെ ഭക്തിയും ആനന്ദരസവും ചേർത്താണ്, ഭാഗവതം അവതരിപ്പിച്ചത്. അതിനാലാണ് ഭാഗവതം പ്രത്യക്ഷ കൃഷ്ണനാണെന്ന് പറയുന്നതെന്നും സ്വാമി വിശദീകരിച്ചു.

കൊവിഡിനെ തുടർന്ന് നിയന്ത്രണത്തോടെയാണ് ഈ വർഷം ഭാഗവത സത്രം സംഘടിപ്പിച്ചത്. അടുത്ത വർഷം എല്ലാവരെയും പങ്കെടുപ്പിച്ച് സത്രം നടത്താൻ കഴിയട്ടെയെന്നും സ്വാമി ഭൂമാനന്ദ തീർത്ഥ ആസംസിച്ചു.