അന്തിക്കാട്: അന്തിക്കാട് കല്ലിട വഴിയിൽ കലുങ്ക് നിർമ്മാണം തിങ്കളാഴ്ച ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. തിങ്കളാഴ്ച മുതൽ വാഹനങ്ങൾ അന്തിക്കാട് കല്ലിട വഴി സെന്ററിലെ റേഷൻ കടയുടെ സമീപത്തെ റോഡിൽ നിന്നും ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞ് പോകണമെന്നും, അന്തിക്കാട് കല്ലിട വഴി കിഴക്ക് പ്രദേശത്തെ കോൾ പാടശേഖരങ്ങളിൽ നിന്നുള്ള ഇരുചക്രവാഹന യാത്രക്കാർ പുത്തൻകോവിലകം കടവ് റോഡ് ലിങ്ക് ബണ്ടിലൂടെ പോകേണ്ടതാണെന്നും അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അസി. എൻജിനിയർ നിഷി പി. ദേവദാസ് അറിയിച്ചു.
.