കൊടുങ്ങല്ലൂർ: യുവമോർച്ച നേതാവായിരുന്ന സത്യേഷിന്റെ ബലിദാന ദിനം ജനുവരി 4ന് ബി.ജെ.പി വിവിധ പരിപാടികളോടെ ആചരിക്കും. കൊടുങ്ങല്ലൂരിൽ മണ്ഡലത്തിൽ രാവിലെ നടക്കുന്ന പുഷ്പാർച്ചനയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്‌കുമാർ പങ്കെടുക്കും. 500ൽ പരം കേന്ദ്രങ്ങളിലും പുഷ്പാർച്ചന നടക്കും. വൈകിട്ട് 5ന് കോതപറമ്പിൽ നിന്നും റാലി ആരംഭിക്കും. തുടർന്ന് പൊലീസ് മൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, കയ്പമംഗലം മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, ടി.ബി.സജീവൻ, വി.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.