കൊടുങ്ങല്ലൂർ: വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയി ആഹ്വാനം ചെയ്ത അമൃതശ്രീ പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ മേഖലയിലെ അമൃതശ്രീ അംഗങ്ങൾക്കും പ്രളയബാധിതർക്കും ഭക്ഷ്യ, വസ്ത്ര, ധന സഹായങ്ങൾ വിതരണം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി സി.എസ് ശ്രീനിവാസൻ ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, അമൃതശ്രീ കോ- ഓർഡിനേറ്റർ ആർ. രംഗനാഥൻ എന്നിവർ സംസാരിച്ചു. സ്വാമിനി അതുല്യാമൃത പ്രാണ അനുഗ്രഹ പ്രഭാഷണം നടത്തി. ജില്ലയിൽ ഇരുപതിനായിരത്തിലധികം കുടുംബങ്ങൾക്കാണ് സഹായങ്ങൾ വിതരണം ചെയ്യുന്നത്. അടുത്ത ഘട്ട വിതരണം ഇന്ന് അയ്യന്തോൾ അമൃത വിദ്യാലയത്തിൽ നടക്കും. അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ 35 കോടി രൂപയുടെ സഹായങ്ങളാണ് അമൃതാനന്ദമയീമഠം നൽകുന്നത്.