കൊടുങ്ങല്ലൂർ: എടവിലങ്ങ് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 86 ബാച്ച് തണൽകൂട്ടത്തിന്റെ നേതൃത്വത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള സമ്മാനകൂപ്പൺ നറുക്കെടുപ്പും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാർഡ് വിതരണം സ്‌കൂൾ പ്രിൻസിപ്പൽ ആർ.വി. അനിൽകുമാർ നിർവഹിച്ചു. പ്രസിഡന്റ് ഗിരീഷ് വല്ലത്ത് അദ്ധ്യക്ഷനായി. തണൽകൂട്ടം സെക്രട്ടറി വി.എം. ബൈജു, ട്രഷറർ ജമാലുദ്ദീൻ, രക്ഷാധികാരി നിസാർ കെ.കെ, ദിലീപ് എം.വി എന്നിവർ സംസാരിച്ചു.