പുന്നയൂർക്കുളം: അണ്ടത്തോട് കുമാരൻപടി ട്രാൻസ്‌ഫോർമറിൽ പാർസൽ ലോറി ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. പ്രദേശത്ത് വൈദ്യുതി ബന്ധവും കേബിൾ സിഗ്‌നലും നിലച്ചു. ഞായറാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.

എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മിനിലോറി അമിത വേഗത്തിൽ എതിരെ വന്ന വാഹനത്തിൽ നിന്ന് രക്ഷപ്പെടാനായി വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. കുമാരൻപടി ദേശീയ പാത 66 ൽ റെഡ് ഹൗസിന് മുൻവശം റോഡിന് പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമറിലാണ് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചത്.

അപകടത്തിൽ ട്രാൻസ്‌ഫോർമറിന്റെ സുരക്ഷാകവചം ഊരിത്തെറിച്ചു. രണ്ട് വൈദ്യുതി കാലുകളും ഒടിഞ്ഞു. പ്രദേശത്ത് ഏറെനേരം വൈദ്യുതി നിലച്ചു. മിനിലോറിക്കും തകരാർ സംഭവിച്ചു. പുന്നയൂർക്കുളം കെ.എസ്.ഇ.ബി ജീവനക്കാരും കേബിൾ ജീവനക്കാരും സ്ഥലത്തെത്തി സിഗ്‌നലുകൾ പുനഃസ്ഥാപിച്ചു.