കയ്പമംഗലം: ബി.കെ.എം.യു പെരിഞ്ഞനം പഞ്ചായത്ത് കൺവെൻഷൻ ബി.കെ.എം.യു കയ്പമംഗലം മണ്ഡലം സെക്രട്ടറി കെ.സി. ശിവരാമൻ ഉദ്ഘാടനം ചെയ്തു. എ.കെ. ശ്യാമള അദ്ധ്യക്ഷയായി. വി. ആർ. കുട്ടൻ, ഗോപി നെല്ലകത്ത്, സന്ധ്യ സുനിൽ, എം.ആർ. സദാശിവൻ എന്നിവർ സംസാരിച്ചു.

പ്രസിഡന്റ് എം.ആർ. സദാശിവൻ, വൈസ് പ്രസിഡന്റ് സി.കെ. സുഷമ, സെക്രട്ടറി വി.ആർ. കുട്ടൻ, ജോ. സെക്രട്ടറി ഷൈലജ പ്രതാപൻ, ട്രഷറർ രമ്യ ശരൺ എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. പെരിഞ്ഞനം പഞ്ചായത്തിൽ മാസങ്ങളായി തുടരുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാൻ വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു.