പുതുക്കാട്: പാഴായി ഗ്രാമത്തിന്റെ നൊമ്പരമായ ഡോ. സിജിലിന്റെ വേർപാടിന്റെ വേദനയിൽ സർവകക്ഷി അനുശോചനം നടത്തി. അമ്പലക്കടവ് ശ്രീധർമ്മശാസ്താ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സർവകക്ഷി അനുശോചന യോഗം പഞ്ചായത്ത് അംഗം ഷിന്റോ സനോജ് ഉദ്ഘാടനം ചെയ്തു.
ട്രസ്റ്റ് പ്രസിഡന്റ് കെ.ജി. ഹരിദാസ് അദ്ധ്യക്ഷനായി. വിവിധ സംഘടനകളുടെ പ്രതിനിധികളായ കെ.എ. അനിൽകുമാർ, പി.ടി. ജോഷി, കെ.എസ്. വിദ്യാധരൻ, കെ.കെ. ദിലീപൻ, ഇ.വി. രാമകൃഷ്ണൻ, കെ.സി. കാർത്തികേയൻ, കെ.കെ. സുരേന്ദ്രൻ, കെ.സി. പ്രദീപ്, എൻ.വി. ഹരിദാസ്, കെ.കെ. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.