acc

ചാലക്കുടി: ദേശീയപാതയിൽ പേരാമ്പ്ര പാപ്പാളി ജംഗ്ഷനിൽ കണ്ടെയ്‌നർ ലോറി മറിഞ്ഞ് അര മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നു പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പായിരുന്നു അപകടം. വൈകീട്ട് ആറോടെയാണ് എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്ന കണ്ടെയ്‌നർ ലോറി മറിഞ്ഞത്. പോക്കറ്റ് റോഡിൽ നിന്നും പെട്ടെന്ന് കയറിവന്ന കാറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം തെറ്റി ലോറി മറിഞ്ഞത്. പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ലോറിയിൽ നിന്നും റോഡിൽ ഒഴുകിയ ഡീസൽ, വെള്ളം പമ്പ് ചെയ്ത് വൃത്തിയാക്കി. മുഖ്യമന്ത്രിയുടെ യാത്രയുള്ളതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടന്നു.