തൃശൂർ: ജൈവ വൈവിദ്ധ്യ സംരക്ഷണം അനിവാര്യമായ സാംസ്‌കാരിക ദൗത്യമാണെന്ന് സലിം അലി ഫൗണ്ടേഷൻ ചെയർമാൻ ഡോ. വി. എസ്. വിജയൻ പ്രസ്താവിച്ചു. ജൈവവൈവിദ്ധ്യ ബോർഡിന്റെ നിർദ്ദേശപ്രകാരം കാർഷിക ജൈവവൈവിദ്ധ്യ ഫാം സ്‌കൂൾ മാന്ദാമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. വി.എസ്.വിജയൻ.
മൈൽകുറ്റിമുക്കിലുള്ള 'പ്രാണാ' പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ അദ്ധ്യക്ഷനായി. ഡോ.ലളിത വിജയൻ, കൃഷി ഓഫീസർ സി.ആർ. ദിവ്യ, കോ-ഓർഡിനേറ്റർ ആദിഷ് രാജ്, പ്രാണാ ഡയറക്ടർ കെ.ആർ. ഗോപാലകൃഷ്ണൻ എന്നിവർ ക്ലാസ്സെടുത്തു. ജോർജ് പന്തപ്പിള്ളി, സി.ആർ. രാമചന്ദ്രൻ, വി.കെ. സജീവൻ, എം.എ. നാരായണൻ എന്നിവർ പങ്കെടുത്തു.