covid

തൃശൂർ : കൊവിഡ് ഉഗ്രരൂപം പുറത്തെടുത്തതോടെ ജനുവരി രണ്ട് വരെ ജില്ലയിൽ മരിച്ചത് 5437 പേർ. 2020 ജനുവരി 30ന് ആദ്യമായി ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ മരണങ്ങളിൽ 4958 മരണവും കഴിഞ്ഞ വർഷമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ആദ്യ നാലുമാസക്കാലം നൂറിൽ താഴെ മരണമായിരുന്നു.
എന്നാൽ മേയ് മാസം മുതൽ രണ്ടക്കത്തിൽ നിന്നും അത് മൂന്നക്കത്തിലേക്ക് കടന്നു. സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടി കൊവിഡ് പോർട്ടലിൽ രേഖപ്പെടുത്താതെ മാറ്റിവച്ചത് കൂടി ഉൾപ്പെടുത്തി തുടങ്ങിയതോടെ എണ്ണം പല മാസങ്ങളിലും ആയിരത്തിന് താഴെയെത്തി. കൊവിഡ് റിപ്പോർട്ട് ചെയ്ത് രണ്ട് വർഷം തികയാൻ ആഴ്ചകൾ ബാക്കിനിൽക്കേ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് നവംബർ മാസത്തിലാണ്. 981 പേർ. ഡിസംബറിൽ 776 പേരുടെ മരണം റിപ്പോർട്ട് ചെയ്തു. ഈ വർഷം ഇതുവരെ 105 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ഒമിക്രോൺ കേസുകൾ എണ്ണം ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.

മരണതാണ്ഡവം ഇങ്ങനെ.

കൊവിഡ് മരണം 5,437.

2020 374.
2021 4958.
2022 (ജനുവരി രണ്ട് വരെ) 105.

കൂടുതൽ മരണം.
2021.

നവംബർ 981.
മേയ് 420.
ജൂൺ 357.
ജൂലായ് 384.
ആഗസ്റ്റ് 548.
സെപ്തംബർ 596.
ഒക്ടോബർ 646.
ഡിസംബർ 776..

ആ​റ് ​പേ​ർ​ക്ക് ​ഒ​മി​ക്രോൺ.

തൃ​ശൂ​ർ​ ​:​ ​ജി​ല്ല​യി​ൽ​ ​ആ​റ് ​പേ​ർ​ക്ക് ​കൂ​ടി​ ​ഒ​മി​ക്രോ​ൺ​ ​സ്ഥി​രീ​ക​രി​ച്ചു.​ ​മൂ​ന്ന് ​പേ​ർ​ ​കാ​ന​ഡ​യി​ൽ​ ​നി​ന്നും,​ ​ര​ണ്ട് ​പേ​ർ​ ​യു.​എ.​ഇ​യി​ൽ​ ​നി​ന്നും,​ ​ഒ​രാ​ൾ​ ​ഈ​സ്റ്റ് ​ആ​ഫ്രി​ക്ക​യി​ൽ​ ​നി​ന്നും​ ​വ​ന്ന​വ​രാ​ണ്.​ ​ഇ​തു​വ​രെ​ ​രോ​ഗം​ ​ബാ​ധി​ച്ച​വ​രി​ൽ​ ​നാ​ല് ​പേ​രെ​യാ​ണ് ​ഡി​സ്ചാ​ർ​ജ്ജ് ​ചെ​യ്ത​ത്.​ ​ഹൈ​റി​സ്‌​ക് ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​രു​ന്ന​വ​രി​ൽ​ ​രോ​ഗം​ ​സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ൽ​ ​ആ​ശ​ങ്ക​ ​ഉ​യ​രു​ന്നു​ണ്ട്.