p

തൃശൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകിയത് നിയമവിരുദ്ധമാണെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ഗുരുവായൂർ ദേവസ്വത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി. പ്രളയം, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ ഗുരുവായൂർ ക്ഷേത്രം മാനേജ്‌മെന്റ് കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. എന്നാൽ ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുളള സ്വത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിക്കോ കൈമാറാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ദേവസ്വം സുപ്രീംകോടതിയെ സമീപിച്ചത്. ക്ഷേത്രത്തിലെ കാണിക്ക പണം എടുത്തല്ല ദേവസ്വം ചെയർമാൻ കേസ് നടത്തേണ്ടതെന്നാണ് ബി.ജെ.പിയുടെ വാദം. ദേവസ്വത്തിന്റെ പണം എടുത്ത് ഭഗവാനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന ചെയർമാൻ ഗുരുവായൂരിൽ ആദ്യമാണെന്ന് ബി.ജെ.പി. നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണൻ കുറ്റപ്പെടുത്തി. എന്നാൽ നിയമവിദഗ്ദ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് ദേവസ്വത്തിന്റെ നിലപാട്.

അ​പ്പീ​ൽ​ ​അ​നാ​വ​ശ്യ​മെ​ന്ന്‌ വി.​എ​ച്ച്.​പി

കൊ​ച്ചി​:​ 10​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ദു​രി​താ​ശ്വാ​സ​നി​ധി​ ​വി​വാ​ദ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​സി​ൽ​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കി​യ​ത് ​അ​നാ​വ​ശ്യ​മെ​ന്ന് ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത്.
ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​സ്വ​ത്തു​ക്ക​ളു​ടെ​ ​അ​വ​കാ​ശി​ ​ഗു​രു​വാ​യൂ​ര​പ്പ​നാ​ണെ​ന്നും​ ​ട്ര​സ്റ്റി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​പ​രി​പാ​ല​ന​ച്ചു​മ​ത​ല​ ​മാ​ത്ര​മു​ള്ള​ ​ദേ​വ​സ്വം,​ ​ക്ഷേ​ത്രാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​ഫ​ണ്ട് ​വി​നി​യോ​ഗി​ച്ച​ത് ​തെ​റ്റാ​ണെ​ന്നു​മാ​ണ് ​ഹൈ​ക്കോ​ട​തി​ ​വി​ധി​ച്ച​ത്.​ ​അ​തി​നെ​തി​രെ​ ​ഭ​ക്ത​രു​ടെ​ ​കാ​ണി​ക്ക​പ്പ​ണം​ ​ഉ​പ​യോ​ഗി​ച്ച് ​സു​പ്രീം​ ​കോ​ട​തി​യി​ൽ​ ​അ​പ്പീ​ൽ​ ​പോ​യ​ ​ദേ​വ​സ്വ​ത്തി​ന്റെ​ ​ന​ട​പ​ടി​ ​ധൂ​ർ​ത്തും​ ​ഭ​ക്ത​രോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യു​മാ​ണ്.​ ​ഹൈ​ന്ദ​വ​ ​ആ​രാ​ധ​നാ​ല​യ​ങ്ങ​ള​ടെ​ ​സ്വ​ത്ത് ​ക്ഷേ​ത്ര​കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രെ​ ​വി​ശ്വ​ഹി​ന്ദു​ ​പ​രി​ഷ​ത്ത് ​നി​യ​മ​ ​പോ​രാ​ട്ടം​ ​ന​ട​ത്തും.​ ​സു​പ്രീം​ ​കോ​ട​തി​യി​ലെ​ ​അ​പ്പീ​ലി​ൽ​ ​ക​ക്ഷി​ചേ​രു​ന്ന​ ​കാ​ര്യ​ത്തി​ലും​ ​നി​യ​മ​വി​ദ​ഗ്ദ്ധ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​വി​ജി​ ​ത​മ്പി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​ആ​ർ.​ ​രാ​ജ​ശേ​ഖ​ര​ൻ​ ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.