udf
അയിനുരിൽ കാട്ടകാമ്പാൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യാഗ്രഹ സമരം രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

കുന്നംകുളം: ബംഗാളിലെ സി.പി.എം സർക്കാരിന് ജനം നൽകിയ പാഠം പിണറായി സർക്കാരിന് ലഭിക്കുക അതിവിദൂരമല്ലെന്ന് രമ്യ ഹരിദാസ് എം.പി. കെ. റെയിലിന് വേണ്ടി കല്ലുകൾ സ്ഥാപിച്ച കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനുരിൽ കാട്ടകാമ്പാൽ മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന സത്യാഗ്രഹ സമരം ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അവർ. ഒരുപാട് പേർക്ക് കിടപ്പാടവും ഭൂമിയും നഷ്ടപ്പെടുത്തുന്ന പദ്ധതി സാധാരണ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്തതാണെന്നും ഇതിൽ നിന്ന് പിന്മാറണമെന്നും രമ്യ ഹരിദാസ് പറഞ്ഞു. കാട്ടകാമ്പാൽ മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.എസ്. മണികണ്ഠൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.എച്ച്. റഷീദ്, കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ്, കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ജയശങ്കർ, സമരസമിതി നേതാവ് ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.