കൊടുങ്ങല്ലൂർ: അഞ്ചിനും 18നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷന് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ തുടക്കം. ആദ്യദിനം 239 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു. ഭാരത് ബയോ ബയോടെക്കിന്റെ കൊവാക്‌സിൻ രണ്ടുഡോസ് 28 ദിവസത്തെ ഇടവേളയിലാണ് കുട്ടികൾക്ക് നൽകുക.
ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും താലൂക്ക് ആശുപത്രിയിൽ വാക്‌സിനേഷൻ സൗകര്യം ഉണ്ടാകും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് കുത്തിവയ്പ് നടക്കുക. കൊവിഡ് ബാധിച്ചവർ മൂന്ന് മാസം കഴിഞ്ഞ് വാക്‌സിൻ എടുത്താൽ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ നിർദേശം.
വാക്‌സിനേഷൻ കേന്ദ്രത്തിൽ ആധാർ കാർഡോ സ്‌കൂൾ തിരിച്ചറിയൽ കാർഡോ ഹാജരാക്കണം. രജിസ്‌ട്രേഷന് ഉപയോഗിച്ച മൊബൈൽ നമ്പരുള്ള ഫോണും കൈയ്യിൽ കരുതണം. കൊടുങ്ങല്ലൂർ താലൂക്ക് ഗവ. ആശുപത്രിയിൽ 239 കുട്ടികൾ ആദ്യ ഡോസ് സ്വീകരിച്ചു. 139 ആൺകുട്ടികളും 100 പെൺകുട്ടികളുമാണ് ഇന്ന് വാക്‌സിൻ സ്വീകരിച്ചത്.