adharam

കയ്പമംഗലം: സ്മാർട്ട് കയ്പമംഗലം പദ്ധതിയുടെ ഭാഗമായി വോളിബാൾ ടൂർണമെന്റിന് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാഡ് ഹോൾഡറായ എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നിയെ ആദരിച്ചു. ടൂർണമെന്റ് വേദിയൽ നടന്ന ചടങ്ങിൽ സ്മാർട്ട് പദ്ധതി വക്താവ് ശോഭാസുബിൻ ക്ലബ് സെക്രട്ടറി കെ.ജി. കൃഷ്ണനുണ്ണിയെ പൊന്നാട അണിയിച്ച് ആദരിച്ചു.

ക്ലബിന് വേണ്ടി സുമൻ പണിക്കശ്ശേരിക്ക് മെമന്റോയും ധനസഹായം കെ.ആർ. സതീഷ്‌കുമാറിനും കൈമാറി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയായി. പി.സി. രവി മാസ്റ്റർ, സാജു കളാന്ത്ര, മണികണ്ഠൻ മാസ്റ്റർ, ശ്രീജിത്ത് മേനോത്ത്, സുധീഷ് കൊല്ലാറ എന്നിവർ സംസാരിച്ചു.