 
റസ്റ്റ് ഹൗസ് റോഡിനായി വിട്ടുകിട്ടിയ സ്ഥലത്ത് നഗരസഭ ചെയർമാനും സംഘവും അതിർത്തി അളന്ന് തിരിക്കുന്നു.
ചാലക്കുടി: റസ്റ്റ് ഹൗസ് ട്രാംവെ ബൈലൈൻ റോഡ് വീതി കൂട്ടുന്നതിന് ആവശ്യമായി ഭൂമി ഇറിഗേഷൻ ഓഫീസ് പറമ്പിൽ നിന്നും വിട്ടുനൽകി. നഗരസഭയുടെ അഭ്യർത്ഥന മാനിച്ചാണ് ഇറിഗേഷൻ വകുപ്പ് തീരുമാനം. വിട്ടുകിട്ടിയുടെ ഭൂമിയുടെ അതിർത്തിയിൽ കുറ്റിവച്ച് അതിർത്തി തിരിക്കുകയും ചെയ്തു. ഇതോടെ വി.ആർ.പുരം അടക്കമുള്ള പിന്നാക്ക പ്രദേശങ്ങളിലേക്ക് സഞ്ചരിക്കുന്നതിന് കൂടുതൽ സൗകര്യമായി. അടിപ്പാതയുടെ നിർമ്മാണം പൂർത്തിയായാൽ ട്രാംവെ റോഡ് ഏറെ തിരക്കുള്ളതാകും. നഗരസഭ, വനം വകുപ്പ് ഓഫീസ് ഉൾപ്പടെയുള്ള ഭാഗങ്ങളിൽ നിന്നും വി.ആർ.പുരത്തേക്ക് തിരക്കില്ലാതെ എത്തുന്ന ഉപറോഡായി മാറുകയാണ് റസ്റ്റ് ഹൗസ് റോഡ്. വീതി കൂട്ടുന്നതിന് അനുമതി ലഭിച്ച സ്ഥലത്ത് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ, നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ, വൈസ് ചെയർപേഴ്‌സൺ സിന്ധുലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ ബിജു.എസ്. ചിറയത്ത്, എം.എം. അനിൽകുമാർ, കൗൺസിർമാരായ ഷിബു വാലപ്പൻ, തോമസ് മാളിയേക്കൽ, റോസി ലാസർ തുടങ്ങിയവർ സന്ദർശിച്ചു.