 
അതിരപ്പിള്ളി: വെറ്റിലപ്പാറ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനികൾക്ക് സ്വയം സുരക്ഷ പരിശീലനം തുടങ്ങി. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് ഉദ്ഘാടനം ചെയ്തു. കരാത്തെയിലാണ് പത്ത് ദിവസത്തെ പരിശീലനം നൽകുന്നത്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ സൗമിനി മണിലാൽ അദ്ധ്യക്ഷയായി. ബി.പി.സി സിജി മുരളീധരൻ, പ്രിൻസിപ്പൽ കെ. ഷീജ, ഹെഡ്മിസ്ട്രസ് എ.പി. ലീന, പഞ്ചായത്തംഗം സനീഷ് ഷെമി, സൗമ്യ, പരിശീലകൻ ജോയൽ തുടങ്ങിയവർ പ്രസംഗിച്ചു.