sndpmeeting

മാമ്പ്ര എസ്.എൻ.ഡി.പി ശാഖാ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

കൊരട്ടി: മാമ്പ്ര എസ്.എൻ.ഡി.പി ശാഖാ കുടുംബ സംഗമം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ.കെ. സന്തോഷ് അദ്ധ്യക്ഷനായി. മികച്ച അദ്ധ്യാപനുള്ള അവാർഡ് നേടിയ മുഹമ്മദ് റാഫിയെ ആദരിച്ചു. യൂണിയൻ വൈ. പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ടി.പി. രമേഷ്, യൂണിയൻ കൗൺസിലർമാരായ എ.കെ. ഗംഗാധരൻ, പി.ആർ. മോഹനൻ, അനിൽ തോട്ടവീഥി, കെ.എൻ. രഞ്ജിത്ത്, വൈ. പ്രസിഡന്റ് നളിനി സന്തോഷ്, കെ.കെ. ഗോപി എന്നിവർ സംസാരിച്ചു.