ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭ ഇരിങ്ങാലക്കുട യൂണിയൻ 51ാം വാർഷിക സമ്മേളനം ഫെബ്രുവരി രണ്ടാം വാരം ഇരിങ്ങാലക്കുടയിൽ ചേരാൻ തീരുമാനിച്ചു. ശാഖാ വാർഷികങ്ങൾ ജനുവരി ഒമ്പതിന് ആരംഭിക്കും. പ്രിയ ഹാളിൽ ചേർന്ന നേതൃയോഗം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എൻ. സുരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.കെ. കുട്ടൻ അദ്ധ്യക്ഷനായി. യോഗത്തിൽ സെക്രട്ടറി ഷാജു ഏത്താപ്പിള്ളി, വി.എം. ലളിത, ലീലാവതി കുട്ടപ്പൻ, ഐ.സി. ബാബു, പി.സി. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.എൻ. സുരനെ യൂണിയൻ പ്രസിഡന്റ് പി.കെ. കുട്ടൻ പൊന്നാട അണിയിച്ച് സ്വീകരിച്ചു. പി.വി. പ്രദീഷ് സ്വാഗതവും കെ.സി. സുധീർ നന്ദിയും പറഞ്ഞു.