sndp

ചാലക്കുടി ശ്രീനാരായണ അഭേദചിന്താ പ്രചാര വേദി സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന പ്രസംഗ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.

ചാലക്കുടി: ശ്രീനാരായണ അഭേദ ചിന്താ പ്രചാര വേദിയുടെ ആഭിമുഖ്യത്തിൽ ശിവഗിരി തീർത്ഥാടന സമ്മേളനവും തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ച് പ്രസംഗ മത്സരവും സംഘടിപ്പിച്ചു. ആതിര ടി.ജെ.(കോണത്തുകുന്ന്), മാനസ പി.എം.(തുമ്പൂർ), കൃഷ്ണ.പി.ബിബിൻ (എരവത്തൂർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് കാഷ് പ്രൈസും പ്രശംസാ ഫലകവും സമ്മാനിച്ചു. തോട്ടുവാ മംഗള ഭാരതി ആശ്രമത്തിലെ ലീലാമണി തീർത്ഥാടന ലക്ഷ്യങ്ങളെക്കുറിച്ചുള്ള മുഖ്യപ്രഭാഷണം നടത്തി. എം.വി. രാജൻ താഴേക്കാട് രചിച്ച ഗുരുദേവന്റെ ലഘുജീവചരിത്ര ഗ്രന്ഥത്തിന്റെയും ഗുരുദേവ പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനവും ലീലാമണി നിർവഹിച്ചു. പ്രസിഡന്റ് ടി.വി. അശോകൻ, സെക്രട്ടറി കെ.എൻ ബാബു, ട്രഷറർ എ.എം. ചന്ദ്രശേഖരൻ, ടി.സി. രാജൻ എന്നിവർ പ്രസംഗിച്ചു.