 
തൃശൂർ: കേരള ഹെൽത്ത് സർവീസസ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം എഴ്, എട്ട് തീയതികളിൽ തൃശൂർ വൈ.എം.സി.എ ഹാളിൽ നടക്കുമെന്ന് ഭാരാവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഏഴിന് സംസ്ഥാന കൗൺസിൽ യോഗം, വൈകീട്ട് ആറിന് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ പെൻഷനേഴ്‌സ് സംസ്ഥാനതല ഒത്തുചേരൽ എന്നിവ നടക്കും. എട്ടിന് രാവിലെ പത്തിന് മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രപസിഡന്റ് മാർട്ടിൻ പരേര അദ്ധ്യക്ഷനാകും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.
ജോപോൾ അഞ്ചേരി ആദരിക്കൽ ചടങ്ങ് നടത്തും. ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം ടി.ജെ. സനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 47 താലൂക്ക് ആശുപത്രികളിൽ അനുവദിച്ച ലേ സെക്രട്ടറി, ട്രഷറർ തസ്തികകളും 8 ജൂനിയർ സൂപ്രണ്ട് തസ്തികൾ അനുവദിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കും. പത്രസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് മാർട്ടിൻ പരേര, സ്വാഗത സംഘം ചെയർമാൻ ടി.എസ്. ജ്യോതിഷ്, അനീഷ് ഡാനി ജോൺ, കെ.എം. അനൂപ് എന്നിവർ പങ്കെടുത്തു.