 
തൃശൂർ: കേബിൾ ടി.വി ഓപറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ പേൾ റീജൻസിയിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് അബുബക്കർ സിദ്ദിഖ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. രാജൻ, കെ. ഗോവിന്ദൻ, പ്രവീൺ മോഹൻ എന്നിവർ പങ്കെടുക്കും. പത്രസമ്മേളനത്തിൽ അമ്പലപ്പാട്ട് മണികണ്ഠൻ, പി.ഡി. സുരേഷ്, പി.എം. നാസർ, ജോർജ്ജ് ലിയോ എന്നിവർ പങ്കെടുത്തു. 170 പേർ സമ്മേളനത്തിൽ പങ്കെടുക്കും.