vidha
പള്ളിപ്പുറം പാറളം, കോടന്നൂർ തേർപടവിലെ നെൽക്കൃഷി വിത മഹോത്സവം പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ ഉദ്ഘാടനം ചെയ്യുന്നു.

ചേർപ്പ്: പള്ളിപ്പുറം പാറളം, കോടന്നൂർ തേർപടവിൽ വർഷങ്ങളായ തരിശ് കിടന്ന ഏഴ് ഏക്കറോളം വരുന്ന കൃഷിയിടത്തിൽ വിത മഹോത്സവം നടത്തി. പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ ഉദ്ഘാടനം ചെയ്തു. പടവ് പ്രസിഡന്റ് സി.ജി. ശശി അദ്ധ്യക്ഷനായി. സെക്രട്ടറി എ.പി. രാമകൃഷ്ണൻ, കൃഷി ഓഫീസർ വി.പി. അഭിജിത്ത്, ആശ മാത്യു, ജൂബി മാത്യു, കെ.ബി. സുനിൽ, സതീപ് കെ. ജോസഫ്, കെ.കെ. സുപ്രിയൻ എന്നിവർ പങ്കെടുത്തു.