 
തൃശൂർ: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട നടപടി പിൻവലിച്ചില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം ഡോ. എം.കെ. മുനീർ. വഖഫ് നിയമനത്തിലെ ഗൂഢാലോചന അടക്കമുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ സി.എച്ച്. റഷീദ്, കെ.എസ്. ഹംസ, പി.എം. സാദിഖലി, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അമീർ, ട്രഷറർ എം.പി. കുഞ്ഞിക്കോയ തങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.