 
ബി.ജെ.പി സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടവിലങ്ങ് ആറാം വാർഡ് കമ്മിറ്റിയും, എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ നിർമ്മിച്ചുനൽകിയ വീടിന്റെ താക്കോൽ ദാനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: സത്യേഷ് ബലിദാനദിനത്തോടനുബന്ധിച്ച് ബി.ജെ.പി സംഘടിപ്പിച്ച സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എടവിലങ്ങ് ആറാം വാർഡ് കമ്മിറ്റിയുടെയും, എടവിലങ്ങ് പഞ്ചായത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭ്യമുഖ്യത്തിൽ തെക്കൂട്ട് ചന്ദ്രന് ഭൂമി വാങ്ങി വീട് നിർമ്മിച്ച് നൽകി. എടവിലങ്ങ് മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി അദ്ധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി താക്കോൽ കൈമാറ്റം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ: കെ.കെ. അനീഷ് കുമാർ മുഖ്യാഥിതിയായി. ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ്. അനിൽകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ജസ്റ്റിൻ ജേക്കബ്, സർജു തൊയ്ക്കാവ്, കെ.കെ. ഉണ്ണിക്കൃഷ്ണൻ, സുധീഷ് പാണ്ഡുരംഗൻ തുടങ്ങിയവർ പങ്കെടുത്തു.