തൃശൂർ: ജില്ലയിൽ 330 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 189 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,182 ആണ്. ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,51,329 ആണ്. 5,45,996 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ ഇന്നലെ
21366 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു
ജില്ലയിൽ ഇതുവരെ 45,11,831 കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 24,08,975 പേർ ഒരു ഡോസ് വാക്‌സിനും, 21,02,856 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.ഇതുവരെ 21, 366 കുട്ടികളാണ് (15 - 18 വയസ്) ജില്ലയിൽ പ്രതിരോധ വാക്‌സിൻ സ്വീകരിച്ചത്.