കൊടുങ്ങല്ലൂർ: ആല ബ്രഹ്മശ്രീ കോരു ആശാൻ സ്മാരക വൈദ്യസംഘത്തിൽ നടന്നുവരുന്ന ത്രിവത്സര പൂജാ പഠന കോഴ്‌സിന്റെ രണ്ടാമത് ബാച്ച് ഉദ്ഘാടനവും ഒന്നാം ബാച്ചിലെ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് രാവിലെ 11ന് വൈദ്യസംഘം പാഠശാലയിൽ നടക്കും. ആല വൈദ്യസംഘം പാഠശാലയിൽ ആചാര്യൻ സി.കെ. നാരായണൻകുട്ടി ശാന്തിയുടെ അദ്ധ്യക്ഷതയിൽ ശബരിമല മുൻ മേൽശാന്തി ജയരാജ് പോറ്റി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ശ്രീനാരായണ ധർമ്മ പ്രകാശിനി യോഗം പ്രസിഡന്റ് സുബീഷ് ചെത്തിപ്പാടത്ത്, വൈദ്യസംഘം പ്രസിഡന്റ് സി.ബി. പ്രകാശൻ ശാന്തി, സെക്രട്ടറി ലാലപ്പൻ ശാന്തി, കെ.വി. രമേഷ് എന്നിവർ സംബന്ധിക്കും.